
അധ്യാപകദിനം-September 5🌹🌹
അധ്യാപകവ്യർത്തി ഒരു പുണ്യമാണ്… 🥰
September – 5, ലോകമെമ്പാടും അധ്യാപകദിനമായി ആചരിക്കുന്നു. ഈ ദിവസത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ജീവിതത്തിൽ ഉയരങ്ങളിലെത്താൻ, കൈകൾ തന്ന അധ്യാപകരെ ഓർക്കാനായി ഒരു ദിനം. ഓരോ വിദ്യാർഥികളെയും സമൂഹത്തിൽ ഉത്തരവാദിത്യമുള്ള പൗരന്മാരാക്കി രാജ്യത്തിനു മാത്യകയാക്കുന്നതിൽ അധ്യാപകർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
ഇന്ത്യയിൽ ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ചിനാണ് അധ്യാപകദിനമായി ആഘോഷിക്കുന്നത്.
കരയുമ്പോൾ ആശ്വസിപ്പിച്ചവരെയും, തളരുമ്പോൾ കരുത്തു പകർന്ന് കൂടെനിന്ന അധ്യാപകരെയും ഓർക്കുവാനുള്ള സുദിനം കൂടിയാണ് സെപ്റ്റംബർ 5 എന്നത്. അക്ഷര ലോകത്തേക്ക് കൈപിടിച്ചുയർത്തിയ അറിവിന്റെ ഓരോ ചുവടുകളിലും കാലിടറാതെ നടത്തിയ എല്ലാ അധ്യാപകർക്കും ഒരായിരം നന്ദി അർപ്പിക്കുകയാണ് ഈ നിമിഷം. പാഠപുസ്തകങ്ങൾക്കപ്പുറം, ജീവിതത്തിന്റെയും, അറിവിന്റെയും, വിവേകത്തിന്റെയും മൂല്യവത്തായ പാഠങ്ങൾ പകർന്നു തന്നവരാണ് നമ്മുടെ ഗുരുക്കന്മാർ, അവരുടെ അനുഗ്രഹങ്ങളാണ് ഭാവിയിലെ ഓരോ കുട്ടികളുടെയും വിജയം.
” ആ എന്ന ആദ്യാക്ഷരത്തിൽ പകർത്തിയെഴുതാവുന്ന ഇതിഹാസങ്ങളാണ് അന്നം മൂട്ടിയ അമ്മയും, അന്നമേകുന്ന അച്ഛനും, അക്ഷരങ്ങളാൽ അറിവേകിയ അധ്യാപകരും ” 🥰
ഒരു നല്ല അധ്യാപകൻ ആരായിരിക്കണം എന്നതിന് നിരവധി വ്യാഖ്യാനങ്ങളുണ്ട്. കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയും, ലക്ഷ്യബോധമുള്ളയാളാവണം, അധ്യാപകൻ. Education, Inspiration, and Guidance എന്നിവയാണ് ഒരധ്യാപകന്റെ പ്രധാന മുഖമുദ്രകൾ…👍എന്താണ് അധ്യാപനത്തിന്റെ ഉദ്ദേശ്യം എന്ന്?? മനസ്സിലാക്കുന്നയാളാണ് മികവുള്ള അധ്യാപകൻ എന്നു പറയാം. നല്ല വ്യക്തിത്യം, സംസ്കാരം, പെരുമാറ്റം, വൈകാരികസ്ഥിരത, സാമൂഹിക പ്രതിബദ്ധത, മൂല്യബോധം, ഉണർവ്വ്, എന്നിവയെല്ലാം അധ്യാപകനെ മികവുള്ളവനാക്കുന്നു.
സ്നേഹം, സത്യം, സമത്വം, ത്യാഗം, എന്നിങ്ങനെ ജീവിതത്തിൽ മഹത്തായ മൂല്യങ്ങൾ അറിഞ്ഞും, അറിയാതെയും പകർന്നു തന്ന എല്ലാവർക്കും ഔപചാരിക വിദ്യാഭ്യാസത്തിലൂടെ അറിവിന്റെ വഴികളിൽ വെളിച്ചമേകി കൈപിടിച്ചു നടത്തിയ എല്ലാ ഗുരുനാഥൻന്മാർക്കും പ്രതിസന്ധികളിൽ തളരാതെ പിടിച്ചു നിൽക്കുവാനുള്ള ഊർജം പകർന്നു നൽകിയ ഇന്നിന്റെ എല്ലാ പ്രിയ അധ്യാപക സുഹൃത്തുക്കൾക്കും Tiju’s Academy – യുടെ ഹ്യദയം നിറഞ്ഞ അധ്യാപകദിനാശംസകൾ. 🌹🌹🌹
ഒരു മഹത് വ്യക്തിയുടെ ചിന്തകളാണിത് :
” ഒരു വ്യക്തിയുടെ ഭാവിയും കഴിവും സ്വഭാവവും രൂപീകരിക്കുന്ന വളരെ മാന്യമായ ഒരു തൊഴിലാണ് അധ്യാപനം. ജനങ്ങൾ എന്നെ ഓർമിക്കുന്നത്ഒരു നല്ല അധ്യാപകനായിട്ടാണെങ്കിൽ, അതായിരിക്കും എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ ബഹുമതി” ഏ. പി. ജെ. അബ്ദൂൾ കലാം.
Tiju’s Academy –യുടെ, ഹ്യദയം നിറഞ്ഞ ആശംസകൾ… 🌹🌹🌹
Tiju’s Academy : The Best OET Online And Offline Training Institute In Kerala, India. For more details, Click Here: https://tijusacademy.com/contact/ |